ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ വാഹനാപകടം: മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു…ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ്(41) ആണ് മരിച്ചത്.നാസിക്കിലെ സ്വകാര്യ നഴ്സിങ് കോളേജിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിൻസി..നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


