February 5, 2026

മരുന്നുമാറിനല്‍കിയ സംഭവം അന്വേഷണം പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

  • January 26, 2026
  • 1 min read

മരുന്നുമാറിനല്‍കിയ സംഭവം അന്വേഷണം പൂര്‍ത്തിയാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

            ആര്‍.സി.സിയില്‍ മരുന്ന് മാറി നല്‍കിയ സംഭവം; വിതരണ കമ്പനിക്കെതിരെ നിയമനടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ആര്‍.സി.സിയില്‍ തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറിന് നല്‍കേണ്ട മരുന്നിന്റെ പാക്കറ്റില്‍ ശ്വാസകോശ ക്യാന്‍സറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തില്‍, മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികള്‍ കാലതാമസം കൂടാതെ നിയമാനുസൃതമായി പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.ക്യാന്‍സര്‍ ഗുളിക മാറി നല്‍കിയെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കഴിഞ്ഞവര്‍ഷം ജൂലൈ ഒമ്പതിന് ഫാര്‍മസിയില്‍ ലഭിച്ച കുറിപ്പടി പ്രകാരം ‘ടെമോസോളമൈഡ് 100 എം.ജി’ എന്ന മരുന്ന് രോഗിക്ക് നല്‍കുന്നതിനായി റാക്കില്‍ നിന്ന് എടുത്തപ്പോള്‍, അഞ്ച് ഗുളിക വീതമുള്ള പത്ത് പാക്കറ്റുകളുടെ ഒരു സെറ്റില്‍ ഉള്‍പ്പെട്ട രണ്ട് പാക്കറ്റുകളില്‍ ‘എറ്റോപോസൈഡ് 50 എം.ജി’ എന്ന ലേബല്‍ കണ്ടെത്തിയതായി ആര്‍.സി.സി ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റില്‍ മറ്റൊരു മരുന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.തുടര്‍ന്ന് അഞ്ച് ബോട്ടിലുകള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായും, മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആര്‍.സി.സി ഡയറക്ടര്‍ അറിയിച്ചു.
സിറ്റിംഗില്‍ ഹാജരായ ഡ്രഗ്‌സ് കണ്‍ട്രോളറും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.സി ഡയറക്ടര്‍ക്ക് കമ്മിഷന്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *