February 5, 2026

അറസ്റ്റ് ഭയന്നൊടിയ യുവാവ് അത്മഹത്യ ചെയ്ത നിലയില്‍

  • January 26, 2026
  • 1 min read

കൊച്ചി: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചുഅറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കണ്ട് യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. എരൂര്‍ ലേബര്‍ ജംഗ്ഷന് സമീപം പുരപറമ്പില്‍ വീട്ടില്‍ സനലിന്റെ മകന്‍ ശ്രീധര്‍ (20) ആണ് മരിച്ചത്. 2025-ലെ വധശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ശ്രീധര്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, രാവിലെ 11.30 ഓടെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ പൊലീസ് സംഘം വീട്ടിലെത്തി. പൊലീസ് എത്തിയതറിഞ്ഞ ശ്രീധര്‍ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു.ഒരു മണിക്കൂറിലേറെ സമയം പൊലീസ് കാത്തുനിന്നിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, വിളിപ്പിച്ച പ്രകാരം വീട്ടിലെത്തിയ പിതാവ് സനല്‍ അടുക്കള വാതില്‍ പൊളിച്ച് അകത്തു കയറി. തുടര്‍ന്ന് കിടപ്പുമുറിയുടെ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രീധറിനെ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പോക്‌സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ശ്രീധര്‍ പ്രതിയാണെന്ന് ഹില്‍പാലസ് പൊലീസ് അറിയിച്ചു. 2025 ഡിസംബര്‍ 13ന് കണിയാമ്പുഴയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. രണ്ടാഴ്ച മുന്‍പും പൊലീസ് ശ്രീധറിനെ തേടി വീട്ടിലെത്തിയിരുന്നുവെങ്കിലും അന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.പിതാവ് സനല്‍ തൃപ്പൂണിത്തുറ നഗരസഭയിലെ ജീവനക്കാരനാണ്. മാതാവ് മായ, സഹോദരി അമ്മു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *