March 28, 2026

മുസ്ലീംലീഗ് നേതാവ് പി പി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി

  • January 25, 2026
  • 1 min read

താനാളൂർ : വള്ളിക്കാഞ്ഞിരം നിറമരുതൂർ സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ പി. പി. ഇബ്രാഹിം മാസ്റ്റർ (83) നിര്യാതനായി.
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബറ് സ്ഥാനിൽ. ഇന്നലെ (ചൊവ്വ) വൈകുന്നേരം അഞ്ച് മണിക്ക് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് മരണം. ഭാര്യ പരേതയായ ഫാത്തിമ കെ. അവിഭക്ത താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രടറി, തിരൂർ താലൂക്ക് പ്രസിഡണ്ട്, ജില്ലാ ജോയിൻ സെക്രട്ടി, യൂത്ത് ലീഗ് തിരൂർ താലൂക്ക് ജനറൽ സെക്രട്ടറി,താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, സെക്രട്ടറി, വള്ളിക്കാഞ്ഞിരം മഹല്ല് വൈസ് പ്രസിഡന്റ്,താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, പൂക്കയിൽ റെയിഞ്ച് എസ് കെ എം എം പ്രസിഡണ്ട്, മദ്രസാ മാനേജ്മെൻ്റ് ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഏഴൂർ എം ഡി പി എസ് യു പി സ്കൂൾ അധ്യാപകൻ, നിറമരുതൂർ കോരങ്ങത്ത് എ എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പുത്തൻതെരു എ എൽ പി സ്കൂൾ മാനേജർ ആണ്. മക്കൾ :- ഷാഹിന (എടക്കുളം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ), ഷാഹിദ, ഷാഹിറ, ഡോ.ഷാജിത ( അധ്യാപിക, ജി എച്ച് എസ് എസ് നിറമരുതൂർ, എം ജി എം താനാളൂർ മണ്ഡലം പ്രസിഡണ്ട്), ഷംലി (അധ്യാപിക, പുത്തൻതെരു എ എൽ പി സ്കൂൾ ). മരുമക്കൾ : ഷെരീഫ് (കൊട്ടേക്കാട് ), അബ്ദുൽ കാദർ(നിറമരുതൂർ ), ബീരാൻ കുട്ടി എന്ന ബാപ്പുട്ടി ( സൗദി അറേബ്യ), അബ്ദുൽ റാഫി ( അധ്യാപകൻ, എം ഡി പി എസ് യു പി എസ്, ഏഴൂർ ), അഫ്സൽ (ദേവധാർ ടോൾ)*

സഹോദരങ്ങൾ


മൊയ്തീൻ ഹാജി, ഉമ്മർ ഹാജി, മുഹമ്മദ് എന്ന കോയക്കുട്ടി മാസ്റ്റർ, ഖദീജ ബീവി, ഫാത്തിമ, സൈനബ

Leave a Reply

Your email address will not be published. Required fields are marked *