‘ഡോ.’ പദവി എംബിബിഎസുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലായെന്ന് ഹൈക്കോടതി.

ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോക്ടര്‍’ എന്ന് പേരിനൊപ്പം ചേര്‍ക്കാം ; ഹൈക്കോടതി
‘ഡോ.’ പദവി എംബിബിഎസുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലായെന്ന് ഹൈക്കോടതി. മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോക്ടര്‍’ എന്ന് പേരിനൊപ്പം ചേര്‍ക്കാമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിഷേയന്‍ ( ഐഎംഎ ) സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാപകമായി ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും ഡോ. എന്ന പേരിലാണ് ചികിത്സ നടത്തുന്നതെന്നും ഇങ്ങനെ ചികിത്സ നടത്താന്‍ അധികാരമില്ലയെന്നും അവര്‍ വെറും സഹായികള്‍ മാത്രമാണെന്നുമാാണ് ഐഎംഎയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. ഐഎംഎയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ക്ക് രോഗനിര്‍ണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
