March 28, 2026

അപകടം : മാതാവ് മകളുടെ മുന്നിൽ മരണപ്പെട്ടു

  • January 25, 2026
  • 0 min read

നിയന്ത്രണം വിട്ട ബുള്ളറ്റും, പിന്നാലെ വന്ന ബൈക്കും കവർന്നത് ഒരു ജീവൻ. 5 വയസ്സുകാരിയുടെ മുന്നിൽ അമ്മയ്ക്ക് ദാരുണാന്ത്യം…തൃശൂർ: പുളിങ്കുട്ടത്ത് സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക ആണ് മരിച്ചത് 30 വയസ്സായിരുന്നു പ്രായം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ മകൾ അതീവ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.വ്യാഴാഴ്ച വൈകിട്ട് പുളിങ്കുട്ടത്തെ നയാരാ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം ഉണ്ടായത്. രേണുകയും, മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടുവന്ന ബുള്ളറ്റ് ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തു കൂടി പിന്നാലെ വന്ന മറ്റൊരു ബൈക്കും കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു.അപകടം നടന്ന ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാന്‍ ആയില്ല. യാത്രയ്ക്കിടെ ഉണ്ടായ അപ്രതീക്ഷിത അപകടം ഒരു കുടുംബത്തിൻ്റെ താളം തെറ്റിച്ചിരിക്കുകയാണ്. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *