അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് പന്തളം സ്വദേശി
പന്തളം :പൂഴിക്കാട്,തവളംകുളം കല്ലുഴത്തിൽ രാഹുൽ ഭവനിൽ പരേതനായ രാഘവൻ്റെ മകൻ രാഹുൽ (33) യാണ് ആറ്റിൽ മുങ്ങി മരിച്ചത്.പെയിൻറിങ് തൊഴിലാളിയായ രാഹുൽ സുഹൃത്തുക്കളോടൊപ്പം ഇന്ന് വൈകുന്നേരം 3.30 ഓടെ അച്ചൻകോവിൽ ആറ്റിൽ മങ്ങാരം ഗവൺമെൻറ് സ്കൂളിലെ സമീപം മംഗലപ്പള്ളി കടവ് കുളിക്കുന്നതിനിടയിൽ ആണ് ഒഴുക്കിൽപ്പെട്ടത്.നാട്ടുകാർ ചേർന്ന് രാഹുലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മാതാവ്: സരസ്വതി,സഹോദരൻ: ബിനു,സഹോദരി: പരേതയായ ആതിര.പന്തളം പോലീസ് കേസെടുത്തു,മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
