February 5, 2026

പ്രമുഖ നാടക കലാകാരൻ വിജേഷ് കെ.വി. അന്തരിച്ചു

  • January 24, 2026
  • 1 min read
പ്രമുഖ നാടക കലാകാരൻ വിജേഷ് കെ.വി. അന്തരിച്ചു

എറണാകുളം: പ്രമുഖ നാടക രചയിതാവും സംവിധായകനും അഭിനയ പരിശീലകനുമായ വിജേഷ് കെ.വി. (വിജേഷ് തേവര) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​മലയാളികൾ നെഞ്ചിലേറ്റിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. ‘ഈ ഭൂമിൻ്റെ പേരാണ് നാടകം’, ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ…’, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങിയ വരികൾ വിജേഷിൻ്റെ തൂലികയിൽ നിന്നും പിറന്നതാണ്. കോഴിക്കോട് സ്വദേശിയായ വിജേഷ് സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് നാടക രംഗത്ത് സജീവമായത്. പത്നിയും നാടക പ്രവർത്തകയുമായ കബനിക്കൊപ്പം ചേർന്ന് രൂപീകരിച്ച ‘തിയ്യറ്റർ ബീറ്റ്‌സ്’ എന്ന കൂട്ടായ്മയിലൂടെ നാടകത്തെ സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.​നാടകത്തിന് പുറമെ സിനിമകളിലും അദ്ദേഹം സജീവമായിരുന്നു. അവിര റബേക്കയുടെ ‘തകരച്ചെണ്ട’ എന്ന ചിത്രത്തിന് പാട്ടെഴുതിയാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്. ഫിലിംസ് മങ്കിപ്പെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ആമി, ക്ലിൻ്റ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയ പരിശീലകനായും (Acting Trainer) പ്രവർത്തിച്ചു. സൈറയാണ് ഏക മകൾ. സംസ്കാരം പിന്നീട് നടക്കും.​

Leave a Reply

Your email address will not be published. Required fields are marked *