February 5, 2026

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20: ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

  • January 24, 2026
  • 0 min read
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20: ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റണ്‍സ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു.ഇഷാൻ കിഷൻ (32 പന്തില്‍ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തില്‍ 82*) ശിവം ദുബെ (18 പന്തില്‍36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് ( ആറ്) ഒരിക്കല് കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്മ ഗോള്ഡന് ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോല്‍വി മണത്തിരുന്നു.എന്നാല് അവിടുന്ന് ഇഷാന് കിഷന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവര് പ്ലേ പരമാവധി മുതലാക്കാന് കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്സ് കൂട്ടിചേര്ത്ത ശേഷം പത്താം ഓവറിലാണ് കിഷന് മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *