റോഡിന് കുറുകെ നായ ചാടി :രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ ആംബുലൻസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
പത്തനംതിട്ട :വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പത്തനംതിട്ട ജില്ലയിലെ മെഴുവേലി പത്തിശ്ശേരിയ്ക്ക് സമീപമുള്ള കനാലിലേക്കാണ് നിയന്ത്രണം വിട്ട ആബുലൻസ് മറിഞ്ഞത്. മെഴുവേലി, പാറപ്പാട്ട് മോടിയിൽ, ശശിധരൻ (75) എന്ന വയോധികന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയ്ക്കാൻ പോയ അബുലൻസാണ് നിയന്ത്രണം വിട്ട് കനാലിൽ വീണത്.മറ്റൊരു വാഹനം കണ്ടെത്തി വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി വൈകി ശശിധരൻ മരണപ്പെടുകയായിരുന്നു.ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
