February 5, 2026

ഒരു വയസ്സുകാരനെ കൈമുട്ടുകൊണ്ട് അടിച്ച് കൊലപ്പെടുത്തി; നെയ്യാറ്റിൻകരയിലെ കുഞ്ഞിന്റെ മരണത്തിൽ പിതാവിന്റെ കുറ്റസമ്മതം

  • January 23, 2026
  • 0 min read
ഒരു വയസ്സുകാരനെ കൈമുട്ടുകൊണ്ട് അടിച്ച് കൊലപ്പെടുത്തി; നെയ്യാറ്റിൻകരയിലെ കുഞ്ഞിന്റെ മരണത്തിൽ പിതാവിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിൽ ഇരുത്തി കൈ മുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു എന്നാണ് കുട്ടിയുടെ പിതാവ് ഷിജിൻ കുറ്റം സമ്മതിച്ച് മൊഴി നൽകിയത്. കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഇന്ന് ഷിജിലിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. 3ാം തവണയാണ് ഷിജിനെ ചോദ്യം ചെയ്തത്.കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ താമസിക്കുന്ന ഷിജിൽ, കൃഷ്‌ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഷിജിൽ നൽകിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷിജിലും, കൃഷ്ണപ്രിയയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. ഈ സാഹചര്യത്തിൽ കൃഷ്‌ണപ്രിയയും ഷിജിലിനെയും നെയ്യാറ്റിൻകര പൊലീസ്, സ്റ്റേഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഒരുതവണ കൂടി ഷിജിലിനെ ചോദ്യം ചെയ്യുകയുണ്ടായി.കുഞ്ഞിന്റെ മരണത്തിൽ വ്യക്‌തത വരാൻ റിപ്പോർട്ടിനായി കാത്തിരിക്കുക ആയിരുന്നു പൊലീസ്. റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ചതവ് കണ്ടിരുന്നു. ഇതേ തുടർന്നാണ് പിതാവ് ഷിജിലിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതും ഷിജിൽ കുറ്റം സമ്മതിക്കുന്നതും…

Leave a Reply

Your email address will not be published. Required fields are marked *