February 5, 2026

കോന്നി മാമൂട്ടിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽ പെട്ടു :കളക്ടർക്ക് പരുക്ക്

  • January 23, 2026
  • 0 min read
കോന്നി മാമൂട്ടിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽ പെട്ടു :കളക്ടർക്ക് പരുക്ക്

പത്തനംതിട്ട ജില്ലാ കളക്ടർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം കോന്നി മാമൂട്ടിൽ വച്ച് ഇനോവ കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ കളക്ടറെ ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം. കോന്നി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കളക്ടറുടെ വാഹനം എതിർദിശയിൽ എത്തിയ ഇനോവയുമായി ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കളക്ടറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.അപകടമുണ്ടായ ഉടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *