March 23, 2026

തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയില്‍:ജീവനൊടുക്കിയത് ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ക്ക് അയച്ചശേഷം

  • January 22, 2026
  • 1 min read
തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയില്‍:ജീവനൊടുക്കിയത് ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ക്ക് അയച്ചശേഷം

200 പവനിൽ അധികം സ്വർണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കൾ നൽകി മകളെ കഴിപ്പിച്ചിട്ട്…കേവലം 25 ദിവസം കൂടെ താമസിപ്പിച്ചു ഉപേക്ഷിച്ചു. അപമാന ഭാരം താങ്ങാനാവുന്നില്ല എന്നും ആൽമഹത്യ കുറിപ്പ്

തിരുവനന്തപുരം :തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയില്‍;കമലേശ്വരം ആര്യൻകുഴിയില്‍ ശാന്തി ഗാർഡനില്‍ സജിത (54), മകള്‍ ഗ്രീമ (30) എന്നിവരെ ആണ് വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ചിട്ടാണെന്ന് സംശയം. ആത്മഹത്യക്ക് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്ന് പരാമർശിച്ചിരുന്നത്. ഇവർ സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭർത്താവാണെന്നാണ് ഇരുവരും എഴുതിയ കുറിപ്പിലുള്ളത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിന്റെ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുറിപ്പിലുണ്ട്.വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം കിടക്കുന്നനിലയിലായിരുന്നു. വിഷം കഴിച്ചശേഷം ഇവർ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും സമീപത്തുനിന്ന് കണ്ടെത്തി.ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സജിതയും മകളും വാട്സാപ്പിലൂടെ ബന്ധുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് അയച്ചത്. മകളുടെ വിവാഹജീവിതത്തിലെ പ്രശ്‌ങ്ങളും മകൾക്ക് ഇനി ഭർത്താവുമൊത്ത് ജീവിക്കാനാകില്ലെന്ന സങ്കടവും കുറിപ്പിൽ പങ്കുവെച്ചിരുന്നു. തങ്ങൾ രണ്ടുപേരും സയനൈഡ് കഴിച്ച് മരിക്കാൻ പോവുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.ഞാനും മകളും ആത്മഹത്യചെയ്യാൻ കാരണം എന്റെ് മകളുടെ ഭർത്താവായ ബി.എം. ഉണ്ണികൃഷ്‌ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ല’, എന്നാണ് സജിത ബന്ധുക്കൾക്ക് അയച്ച കുറിപ്പിലുണ്ടായിരുന്നത്.വാട്സാപ്പ് വഴി കുറിപ്പ് ലഭിച്ച ബന്ധുക്കൾ ശാന്തിഗാർഡൻസ് റെസിഡൻസ് ഭാരവാഹികളെയും കൗൺസിലർ ഗിരിയെയും വിവരമറിയിച്ചു. ഇവർ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാനായില്ല. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പൂന്തുറ പോലീസിലും വിവരം നൽകി. പോലീസ് സംഘമെത്തി വീടിൻ്റെ വാതിൽ തളളിതുറന്ന് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് സോഫയിൽ മരിച്ചുകിടക്കുന്ന അന്നയെയും മകളെയും കണ്ടെത്തിയത്.ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. വിവാഹത്തിനുശേഷം കേവലം ഒരുമാസം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുളളു.അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ഉണ്ണിക്കൃഷ്ണനാണ് ഭർത്താവ്. ഇയാൾ അയർലൻഡിൽ കോളേജ് അധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യയായ ഗ്രീമ കണ്ടിരുന്നു. ഇവിടെവച്ച്ഉണ്ണികൃഷ്ണൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്നുന്നുളള സൂചനയും ഉണ്ണിക്കൃഷ്ണൻ നൽകിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഇക്കാര്യം ഗ്രീമയും അമ്മയായ സജിതയും ബന്ധുക്കളോട് പറഞ്ഞിരുന്നു.പൂന്തുറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങള്‍ ഉണ്ടായാല്‍ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെല്‍പ് ലൈൻ നമ്ബറുകളായ 1056, 0471-2552056 എന്നിവയില്‍ സൗജന്യമായി വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *