ടിപ്പർ ലോറി ഇടിച്ച് ഭർത്താവ് മരിച്ചു ; ഭാര്യ പരുക്കുകളോടെ രക്ഷപ്പെട്ടു

മൂവാറ്റുപുഴ : കാരിമറ്റത്ത് ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് ഭർത്താവ് മരിച്ചു.കല്ലൂർക്കാട് തഴുവംകുന്ന് വയലിൽ ബിജു ആൻ്റണി (44) ആണ് മരിച്ചത്.ദൂരേക്ക് തെറിച്ചു വീണ ഭാര്യ മിനിമോൾ തോമസ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു ബിജുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങു കയായിരുന്നു, സംഭവ സ്ഥലത്ത് വെച്ചു തന്നെ ബിജു മരണപ്പെട്ടു. പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.


