March 22, 2026

ടീം ഇന്‍ഡ്യ ന്യൂസിലാന്ഡിലൊട് പരമ്പര കൈവിട്ടു

  • January 19, 2026
  • 1 min read

ഇന്‍ഡ്യ ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡിനോട് സ്വന്തം നാട്ടില്‍ ഏകദിന പരമ്പര തോറ്റു. മൂന്നാം മത്സരത്തില്‍ 41 റണ്‍സിന് ഇന്ത്യയ്ക്ക് തോല്‍വി. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 296 ന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറി പാഴായി. 2019 മാര്‍ച്ചിനുശേഷം ഇന്ത്യ നാട്ടില്‍ ഏകദിന പരമ്പര തോല്‍ക്കുന്നതും ഇതാദ്യമായാണ്.

ഇന്ത്യയ്ക്ക് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. മുന്‍ നിര ബാറ്റര്‍മാര്‍ എല്ലാം പതറി പോയ മത്സരത്തില്‍ കോഹ്ലി മാത്രമാണ് പിടിച്ചുനിന്നത്. രോഹിത്, ഗില്‍, രാഹുല്‍, ശ്രേയസ് ആര്‍ക്കും തിളങ്ങാന്‍ ആയില്ല. ഒരു ഘട്ടത്തില്‍ 71-4 എന്ന നിലയിലേക്ക് ഇന്ത്യ പതറി. അവിടെ നിന്ന് നിതീഷിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയുടെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയി. നിതീഷ് റെഡ്ഡി 53 റണ്‍സ് എടുത്ത് പുറത്തായി.

40ആം ഓവറില്‍ കോഹ്ലി തന്റെ സെഞ്ച്വറിയില്‍ എത്തി. 91 പന്തില്‍ നിന്നായിരുന്നു സെഞ്ച്വറി. 46ആം ഓവറില്‍ കോഹ്ലി വീണു. 124 റണ്‍സ് എടുത്ത് കോഹ്ലി വീണതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തിരുന്നു. മിച്ചലും ഫിലിപ്സും ചേര്‍ന്നാണ് വന്‍ സ്‌കോറിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *