ബി ജെ പി യുടെ കേന്ദ്ര സര്‍ക്കാര്‍ 10 വര്‍ഷമായി ശബരിമലയ്ക്ക വേണ്ടി എന്ത് ചെയ്തു ? ജി സുകുമാരന്‍ നായര്‍

ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തെന്നും കേന്ദ്ര സർക്കാർ 10 വർഷമായി ഭരിക്കുന്നില്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു. വിമാനത്താവളം-റെയിൽവേ എല്ലാം എവിടെയെന്ന് ചോദിച്ച എൻസ്എസ് ജനറൽ സെക്രട്ടറി അവരുടെയൊക്കെ വീട്ടിലേക്കാണ് ട്രെയിൻ ഓടുന്നതെന്നും പറഞ്ഞു. ഏറ്റവും പ്രധാന ക്ഷേത്രമാണ് ശബരിമല. അവിടെ എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞോയെന്നും സുകുമാരൻ നായർ ചോദിച്ചു.ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ശബരിമല യുവതി പ്രവേശനം നടത്താൻ ഈ സർക്കാർ ശ്രമിച്ചെന്നും എന്നാൽ അതിനെ എൻഎസ്എസ് എതിർത്തെന്നും സുകുമാരൻ നായർ വ്യക്തമാക്കി.അന്ന് വോട്ട് കിട്ടാൻ ബിജെപിയും കോൺഗ്രസും കൂടെ കൂടി. പിന്നീട് അവർ അതുപേക്ഷിച്ചുപോയി.എന്നാൽ എൻഎസ്എസ് കേസുമായി മുന്നോട്ടുപോയി. ഒടുവിൽ തെറ്റ് ചെയ്ത സർക്കാർ അത് തിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശബരിമല വികസനം സർക്കാർ ഉറപ്പുനൽകിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലും എൻസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു. തെറ്റുചെയ്തത് ആരായാലും കർശന ശിക്ഷ കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.അന്വേഷണം ശരിയായി തന്നെ പോകുന്നുണ്ട്. തന്ത്രി ആയാലും മന്ത്രി ആയാലും ശിക്ഷ കൊടുക്കണം.തന്ത്രി ദൈവത്തിന് തുല്യനല്ല. ഈ തന്ത്രിയുടെ സഹോദരൻ മുൻപ് വേറൊരു കേസിൽ പെട്ടില്ലേയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു.


