March 23, 2026

അതിർത്തി തർക്കം ; കുണ്ടറയിൽ യുവാവ് കുത്തേറ്റ് മരിച്ചു:നാലുപേർക്ക് പരുക്ക്

  • January 18, 2026
  • 0 min read
അതിർത്തി തർക്കം ; കുണ്ടറയിൽ യുവാവ് കുത്തേറ്റ് മരിച്ചു:നാലുപേർക്ക് പരുക്ക്

കുണ്ടറ: അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കേരളപുരം സ്വദേശി സജിത്ത് (25) ആണ് മരിച്ചത്. സജിത്തിന്റെ സഹോദരൻ സുജിത്ത് (28), ബന്ധു അശ്വിൻ (18) എന്നിവരുൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്. ഇതിൽ സുജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ നെടുമ്പന ഇടപ്പനയത്താണ് ദാരുണമായ സംഭവം നടന്നത്. ഇടപ്പനയം സ്വദേശി ഷൈജുവും അയൽവാസിയായ പവിത്രനും തമ്മിൽ അതിർത്തിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. പവിത്രന്റെ അമ്മയുടെ സഹോദരീ പുത്രന്മാരാണ് മരിച്ച സജിത്തും പരിക്കേറ്റ സുജിത്തും. തർക്കവിവരമറിഞ്ഞ് കേരളപുരത്തുനിന്നും ഇടപ്പനയത്തെത്തിയതായിരുന്നു ഇവർ. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും കുത്തേറ്റ സജിത്ത് സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.​സംഭവത്തെത്തുടർന്ന് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സജിത്തിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *