February 5, 2026

കൊടിഞ്ഞിയിൽ പ്രവാസി യുവാവിന്റെ വീടിന്റെ തറ തകർത്തതായി പരാതി; സിപിഎം നേതാക്കൾക്കെതിരേ ആരോപണം

  • January 18, 2026
  • 0 min read
കൊടിഞ്ഞിയിൽ പ്രവാസി യുവാവിന്റെ വീടിന്റെ തറ തകർത്തതായി പരാതി; സിപിഎം നേതാക്കൾക്കെതിരേ ആരോപണം

തിരൂരങ്ങാടി: പ്രവാസിയായ യുവാവിന്റെ വീടിന്റെ തറ തകർത്തതായി പരാതി. കൊടിഞ്ഞി കടുവാളൂർ സ്വദേശികളായ സി.പി.ഐ.എം നേതാക്കൾ ക്കെതിരെയാണ് പരാതി ഉയരുന്നത്. കൊടിഞ്ഞി കടുവാളൂർ പൂവ്വാട്ടിൽ മുഹമ്മദിന്റെ മകൻ റിയാസിന്റെ വീടിന്റെ തറയാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. വ്യാഴാഴ്ച്‌ച രാത്രിയിലാണ് സംഭവം.റിയാസ് വീടെന്ന സ്വ‌പ്നവു മായി നടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ആകെ കയ്യിലുള്ള അഞ്ച് സെന്റ് വയലിൽ വീട് നിർമ്മിക്കാൻ തീരുമാനിച്ചു. പ ലവിധത്തിലും വീട് നിർമാണം നിരന്തരം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് തറപ്പണി പൂർത്തിയാക്കി. വൃദ്ധയായ മാതാവും ഭാര്യയും മക്കളും ചേർന്ന് കീറിയ തറയിൽ ഒരു പണിക്കാരനെയും ഉപയോഗപ്പെടുത്തി നിർമ്മിച്ച 600 സ്ക‌്വയർഫീ റ്റിലുള്ള വീടിന്റെ തറ നിർമാണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി.വില്ലേജ് ഓഫീസിൽ നി ന്നും സ്റ്റോപ്പ് മെമ്മോയുള്ള ഭൂമിയായതിനാൽ നിർമാണ വേളയിലെല്ലാം പൊലീസിനെ ഉപയോഗിച്ച് വീട് നിർമാണം തട സ്സപ്പെടുത്താൻ ചിലർ നിരന്തരം ശ്രമിച്ചിരുന്നു. എന്നാൽ അതിനെ മറികട ന്ന് നിർമിച്ച തറയാണ് കഴിഞ്ഞദിവസം സാമൂഹ്യ വിരുദ്ധർ തകർത്തത്. ഈ പ്രദേശത്ത് വയലിൽ ഇവരുടേതെല്ലാതെ പത്തോളം വീടു പണികൾ നടക്കുന്നുണ്ട്. എല്ലാ വീടുപണികൾക്കും വി ല്ലേജ് ഓഫീസർ സ്റ്റോപ്പ് മെ മ്മോ നൽകിയിട്ടുണ്ടെങ്കിലും പ്രവാസിയായ റിയാസിൻ്റെ വിട് പണി മാത്രമാണ് സി.പി.എം പ്രവർത്തകർ എന്ന് പറയുന്നവർ തടസ്സപ്പെടുത്തുന്നത്.600 സ്ക്വയർഫീറ്റിലുള്ള ഈ വീട് നിർമാണത്തിനെതിരെ സൽമാനും, സുബൈറും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മറ്റു വിവിധ സർക്കാർ കേന്ദ്രങ്ങളിലും നിരവധി പരാതികൾ നൽകിയ ഇ വർ തന്നെയാണ് തറ തകർത്തതിന് പിന്നിലെന്നാണ് റിയാസ് പറയുന്നത്. റിയാസ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും ഇത് വരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണറിയുന്നത്.വില്ലേജ് ഓഫിസറുടെ നേതൃത്വ ത്തിൽ പ്രദേശം സന്ദർശിച്ചു. പകൽ സമയത്തല്ലാതെ രാത്രിയിൽ വീട് പൊളിക്കുന്ന ഏർ പ്പാടില്ലെന്നും ഇവിടങ്ങളിലെ എല്ലാ വീട് നിർമാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും ഒരാളുടെ നിർമാണ ത്തിനും നിയമപരമായ സാധുതയില്ലെന്നും നന്നമ്പ്ര വില്ലേജ് ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *