March 22, 2026

ശത്രൂരാജ്യങ്ങളുടെ നിസഹായതയുടെ ചങ്കിടിപ്പ് ഇവിടെ കേള്‍ക്കാം…114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്‍ഡ്യയിലേയ്ക്ക്….

  • January 17, 2026
  • 0 min read

114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാൻ ഫ്രാൻസുമായുള്ള കരാർ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാകും കരാറിൽ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ഇടനിലക്കാരില്ലാത്ത കരാറാണിത്.പുതുതായി വാങ്ങുന്ന 114 റഫാൽ യുദ്ധ വിമാനങ്ങളിൽ 80 ശതമാനവും നിർമിക്കുക ഇന്ത്യയിലാകുമെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.

നിലവിൽ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധ വിമാനങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫെൻസ് പ്രൊക്യുയർമെന്റ് ബോർഡ് ഈ ശുപാർശക്ക് അംഗീകാരം നൽകി. ബോർഡിന്റെ ശുപാർശ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫെൻസ് അക്യുസിഷൻ കൗൺസിൽ (ഡിഎസി) പരിഗണിക്കും. കരാറിന് അന്തിമാനുമതി നൽകേണ്ടത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്.കരാർ പ്രകാരം 18 റഫാൽ യുദ്ധ വിമാനങ്ങൾ 2030 ൽ ഇന്ത്യയിൽ എത്തും. 3.25 ലക്ഷം കോടി രൂപയ്ക്കാണ് ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. ബാക്കിയുള്ള 80 ശതമാനം റാഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും

Leave a Reply

Your email address will not be published. Required fields are marked *