ശരത് കാല നിറവിന്റെ നിലാവായ് ശാരദ ശശിബംബം വാനിലയര്‍ന്നു………..പുരസ്‌ക്കാര നിറവില്‍ മലയാളികളുടെ സ്വകാര്യ ആഹങ്കാരം ശാരദാമ്മയ്ക്ക് 2024 ലേ ജെ സി ദാനിയില്‍ പുരസ്‌ക്കാരം

ശരത് കാല നിറവിന്റെ നിലാവായ് ശാരദ ശശിബംബം വാനിലയര്‍ന്നു. പുരസ്‌ക്കാര നിറവില്‍ മലയാളികളുടെ സ്വകാര്യ ആഹങ്കാരം ശാരദാമ്മയ്ക്ക് 2024 ലേ ജെ സി ദാനിയില്‍ പുരസ്‌ക്കാരംസിനിമയ്ക്ക നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ.പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 2017ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.


