പ്രായപൂര്‍ത്തിയാകാത്ത ആണ്‍കൂട്ടി പെണ്‍കുട്ടിയെ ബലാല്‍ത്സംഗം ചെയ്ത ശേഷം ശ്വാസംമൂട്ടിച്ച് കൊന്നു

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കൂട്ടി പെണ്‍കുട്ടിയെ ബലാല്‍ത്സംഗം ചെയ്ത ശേഷം ശ്വാസംമൂട്ടിച്ച് കൊന്നു
തൊടിയപുലത്ത് 14കാരി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ 16കാരനായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വാണിയമ്പലത്തിനും തൊടിയപുലത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലാണ് ഇന്നുച്ചയോടെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. രാവിലെ 9.30ന് കരുവാരക്കുണ്ട് സ്‌കൂളിന്റെ മുന്‍വശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. ഇതിനിടെ വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സ്‌കൂള്‍ യൂണിഫോം ആണ് പെണ്‍കുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത 16കാരനുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ മനസിലാക്കിയിരുന്നു. 16കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. പ്രതി തന്നെയാണ് മൃതദേഹം പൊലീസിന് കാട്ടിക്കൊടുത്തത്. നേരത്തെ പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ പ്രതിയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും താക്കീത് നല്‍കി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്നും മറ്റ് ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


