February 5, 2026

ബീച്ചീല്‍ റാഫി ഉറങ്ങിയത് കഞ്ചാവ് ഉണക്കാന്‍

  • January 16, 2026
  • 0 min read

കടല്‍ക്കരയില്‍ കഞ്ചാവ് ഉണക്കാനിട്ടാ യുവാവ് പിടിയില്‍ കോഴിക്കോട് ബീച്ചില്‍ ഇന്നലെ രാവിലെ വ്യായാമത്തിനായും ഫുട്‌ബോള്‍ കളിക്കാനുമെത്തിയവര്‍ കണ്ടത് അങ്ങനെ ഒരു കാഴ്ച ആയിരുന്നു. കഞ്ചാവിന് കൂട്ടിരുന്ന ഉറങ്ങിപ്പോയ ആളെയും സമീപത്ത് കാണാം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ബീച്ചിലെ മണലില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായ വിരിച്ച് ആണ് യുവാവ് കിടന്നുറങ്ങിയത്. നാട്ടുകാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയില്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.ഷൂ എല്ലാം അഴിച്ചുവച്ചായിരുന്നു യുവാവിന്റെ സുഖനിദ്ര. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുന്‍പും കഞ്ചാവ് കൈവശം വച്ചതിന് റാഫി പിടിയിലായിട്ടുണ്ട്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *