കേരള പിഎസ്സിയില്‍ ഡാറ്റകള്‍ സുരക്ഷിതം, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക, ഇത് നമ്പര്‍ വണ്‍

കേരള പിഎസ്സിയില്‍ ഡാറ്റകള്‍ സുരക്ഷിതം, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക ഇത് നമ്പര്‍ വണ്‍
ബ്ലോക്ക് ചെയിന്‍ സംവിധാനം പിഎസ്സിയില്‍ ഏര്‍പ്പെടുത്തിയതൊടെ വിവരങ്ങള്‍ അതിസുരക്ഷിതമെന്ന് വിദ്ധഗ്ദര്‍, പി എസ് സി ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ അതിസുരക്ഷിതമാക്കാന്‍ ബ്ലോക്ക് ചെയിന്‍ സംവിധാനം പിഎസ്സിയില്‍ ഏര്‍പ്പെടുത്തി. ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ പിഎസ്സിയുടെ സുതാര്യതയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ കംപ്യൂട്ടര്‍വത്കരണം ആദ്യം നടപ്പാക്കിയത് കേരള പിഎസ്സിയിലാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും കേരള പിഎസ്സി രാജ്യത്തെ മറ്റ് പിഎസ്സികള്‍ക്ക് മാതൃകയാണ്. പിഎസ്സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജു അധ്യക്ഷതവഹിച്ച ചടങ്ങില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ (അക്കാദമിക്) ഡോ. എസ്. അഷറഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, വി.ടി.കെ. അബ്ദുല്‍ സമദ്, ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സെക്രട്ടറി സാജു ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി സംഗീതാദേവി തുടങ്ങിയവര്‍ സംസാരിച്ചു.



