March 4, 2026

ജനനായകന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി

  • January 15, 2026
  • 1 min read

ജനനായകന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി

സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം ‘ജനനായകന്’ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍മ്മാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ വിഷയം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, അതിനാല്‍ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതല്‍മുടക്കി നിര്‍മിച്ച ചിത്രം റിലീസ് ചെയ്യാന്‍ കഴിയാത്തതിനാല്‍ വന്‍ നഷ്ടം നേരിടുകയാണെന്നും ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിജയ് സജീവ രാഷ്ട്രീയത്തിലിറങ്ങിയതിനാല്‍ താരത്തിന്റെ അവസാന സിനിമ എന്ന നിലയിലാണ് ജനനായകന്‍ ഒരുങ്ങിയത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.



കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്- ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *