MDMA പിടികൂടി

റിപ്പോർട്ട് – ആലപ്പുഴ/ **അനീഷ് ചുനക്കര
ചെങ്ങന്നൂർ /ചെങ്ങന്നൂരിൽ വ്യാവസായിക അളവിൽ MDMA പിടികൂടി. റാന്നി സ്വദേശി നിതിൻ മോഹൻ എന്നയാളെയാണ് 10 ഗ്രാമിലേറെ രാസലഹരിയുമായി പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിവരികയായിരുന്നു പ്രതി.എക്സൈസ് ഇൻസ്പെക്ടർ സജീവ്.വി, എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജോഷി ജോൺ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ബിജു പ്രകാശ്, ജോജൻ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോകുൽ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്..

