‘വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ എന്നെ ഒരു ചുക്കും ചെയ്യില്ല:ലീഗ് ചാടികളിയെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞാൽ സതീശൻ ചെയ്യും’: വെള്ളാപ്പള്ളി നടേശൻ
കോട്ടയം: യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ എന്നെ ഒരു ചുക്കും ചെയ്യില്ല. ലീഗ് ചാടികളിയെടാ കുഞ്ഞിരാമാ എന്ന് പറഞ്ഞാൽ സതീശൻ അത് ചെയ്യും” എന്നാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്.യുഡിഎഫിനുള്ളിലെ നേതൃപോര്, മുസ്ലിം ലീഗിന്റെ സ്വാധീനം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോൺഗ്രസിനുള്ളില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നതകള്‍ തുറന്നുകാട്ടുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും വെള്ളാപ്പള്ളി ആരോപിച്ചു.മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി വി.ഡി സതീശൻ, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പേരുകളാണ് ശക്തമായി ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതിനിടെ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക സംഘടനകളും തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയുന്ന സാഹചര്യമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ രൂപപ്പെട്ടിരിക്കുന്നത്.




