March 22, 2026

ലോകത്തിലെ എല്ലാ രാജ്യങ്ങളുടെ വികസനത്തിലും നിര്‍ണ്ണായകശക്തിയാകാന്‍ കഴിയും വിധം ഇന്‍ഡ്യ വളര്‍ന്നു എന്ന് പ്രധാമന്ത്രി നരേന്ദ്രമോദി

  • January 15, 2026
  • 0 min read

ജനാധിപത്യ സ്ഥാപനങ്ങൾക്കും പ്രക്രിയകൾക്കും സ്ഥിരതയും വേഗതയും വ്യാപ്തിയും നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് സ്പീക്കർമാരുടെയും,  പ്രിസൈഡിങ് ഓഫീസർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് സമയത്തും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഇന്ത്യ ലോകത്തെ പല രാജ്യങ്ങൾക്കും നൽകിയ സഹായങ്ങൾ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിട്ടാണ് മോദി എടുത്തു കാട്ടിയത്. എല്ലാ രാജ്യങ്ങളുടെയും വികസനത്തിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയുമെന്നും,  ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള പുതിയ വഴി തുറക്കേണ്ട സമയമായെന്നും മോദി പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഓം ബിർള സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. അതേസമയം, സമ്മേളനം നാളയും തുടരും

Leave a Reply

Your email address will not be published. Required fields are marked *