March 10, 2026

പിക്കപ്പ് വാനിടിച്ച്‌ കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം

  • January 15, 2026
  • 1 min read

കൊച്ചി: പൈങ്ങോട്ടൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച്‌ കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. നിയന്ത്രണം വിട്ട പിക്‌അപ് വാന്‍ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു. പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയില്‍ ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭന, മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്.പിക്കപ്പ് വാന്‍ തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും പരിക്കുകളില്ല. വാഹനം മറിയുന്നതിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേര്‍ന്ന് ശോഭനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *