May 16, 2026

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

  • March 10, 2026
  • 0 min read
ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നിത്തല നവോദയ സ്‌കൂളില്‍ കണ്ടല്ലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വണ്ണിന് പഠിക്കുന്ന കണ്ടല്ലൂർ സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസില്‍ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി ബിജുവിന്റയും മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബിന്ദുവിന്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *