February 5, 2026

തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • January 14, 2026
  • 1 min read
തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


​കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിൽ കിണറ്റിൽ വീണ് പൂജാരി മരിച്ചു. വീരണകാവ് സ്വദേശി മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. അദ്ദേഹം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
​വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾക്കായി പോകാറുള്ള മുരളീധരൻ പോറ്റി കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കരുതപ്പെടുന്നത്. സംഭവമറിഞ്ഞ് കള്ളിക്കാട് മൈലക്കരയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
​ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളുണ്ടായാൽ അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.

Leave a Reply

Your email address will not be published. Required fields are marked *