പനിയും ഛർദിയും ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു; വിഷം ഉള്ളിൽച്ചെന്നതെന്ന് സംശയം
കോഴിക്കോട്: പനിയും, ഛർദിയും ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകൾ ദാന ഇഷാൻ ആണ് മരിച്ചത് 16 വയസ്സായിരുന്നു. മരണകാരണം വിഷം ഉള്ളിൽച്ചെന്നതാണെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു..കഴിഞ്ഞ ഞായറാഴ്ചയാണ് ദാനയ്ക്ക് പനിയും, ഛർദിയും അനുഭവപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം വടകര സഹകരണ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വാഴ്ചയോടെ ചികിത്സ ഫലിക്കാതെ പെൺകുട്ടി മരണത്തിന് കീഴടങ്ങി..വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടർന്ന് വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നും വിഷം എങ്ങനെ ഉള്ളിൽച്ചെന്നു എന്നും പോലീസ് പരിശോധിച്ചു വരികയാണ്. ഇതിന്റെ ഫലം പുറത്തുവന്നാൽ മാത്രമേ മരണത്തിലെ കൃത്യമായ കാര്യങ്ങള്‍ വ്യക്തമാകു എന്ന് പോലീസ് അധികൃതർ അറിയിച്ചു..
