നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; നാലുപേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിൽ ഓമശ്ശേരി മുത്തേരി കാപ്പുമല വളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാലോളം പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
