March 25, 2026

ഡോക്ടർ ബോബൻ രമേശന്റെ തോട്ട്സ് ആൻഡ് കളേഴ്സ് ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു

  • January 12, 2026
  • 0 min read

പുസ്തകപ്രകാശനം തിരുവനന്തപുരം : ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ബോബൻ രമേശൻ രചിച്ച സചിത്ര ഇംഗ്ളീഷ് സമാഹാരമായ “തോട്ട്സ് ആൻഡ് കളേഴ്സ് ” കേരള ലെജിസ്ളേച്ചർ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു.പ്രസാധകരായ റോമൻസൻസ് സംഘടിപ്പിച്ച ചടങ്ങിൽ പെർഫോമിംഗ് ആർട്സ് ഡയറക്ടർ ഡോക്ടർ രാജ വാര്യർ മുഖ്യ പ്രഭാഷണം നടത്തി.ദൂരദർശന്റെ മുൻ ഡയറക്ടർ ജനറൽ ശ്രീ കെ കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്ത പുസ്തകം കവയിത്രി ശ്രീമതി നീരദാ സുരേഷ് ഏറ്റുവാങ്ങി.ഉദാത്തമായ കലയുടെയും സാഹിത്യത്തിന്റെയും സമന്വയം ഡോക്ടർ ബോബന്റെ രചനകളിൽ പ്രകടമാകുന്നുവെന്നു ശ്രീ കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.തിരഞ്ഞെടുത്ത കവിതകളുടെ ലഘു നിരൂപണം ശ്രീമതി നീരദ അവതരിപ്പിച്ചു.റോമന്സണ്സ് മാനെജിങ് ഡയറക്ടർ ശ്രീ ജോസ് മാത്യു ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *