March 25, 2026

അറസ്റ്റ് നന്നാല്‍ പങ്കാളിത്തം എന്താണെന്ന് പറയണം: വി ഡി സതീശന്‍

  • January 12, 2026
  • 0 min read

സ്വര്‍ണക്കൊള്ള കേസില്‍ കുറ്റം ആരു ചെയ്താലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വിഡി. സതീശന്‍. തന്ത്രി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുന്‍ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. നാളെ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണെന്ന് വ്യക്തമാക്കണം.കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെപിസിസി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മേയറെ കണ്ടെത്തിയത് എന്നും ഇത്തരം വിഷയങ്ങളില്‍ സമുദായങ്ങളെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *