March 25, 2026

തമിഴന്‍ മഞ്ഞു കൊണ്ടാല്‍, മുല്ലുപ്പുവില ഉയരും മുഴത്തിന് 100 – 250 രൂപ

  • January 12, 2026
  • 1 min read

തമിഴ്‌നാട്ടിലെ കനത്ത മഞ്ഞ് മുല്ലപ്പൂ ലഭ്യത കുറഞ്ഞു. കൊള്ള വില വാങ്ങി തമിഴന്‍, ഗൂരുവായൂര്‍ അടക്കമുള്ള സ്ഥലത്തെ കല്ലാണങ്ങള്‍ക്ക് വന്‍ തിരിച്ചടി, മുഴത്തിന് 100 എന്നത് ചുരുങ്ങിയ വിലയാണ്. എന്നാല്‍, ഗുരുവായൂരില്‍ ഞായറാഴ്ച 120-നും 150-നും വിറ്റവരുണ്ട്. മുല്ലപ്പൂ അടുപ്പിച്ച് കെട്ടിയതിനാണെങ്കില്‍ 250 രൂപയായിരുന്നു വില.കഴിഞ്ഞയാഴ്ച്ച 50 രൂപ ഉണ്ടായിരുന്നതാണ് പെട്ടെന്ന് ഇരട്ടിയായത്. കിലോയ്ക്ക് 5,000 രൂപയുമായി. തമിഴ്‌നാട്ടില്‍ മഞ്ഞുവീഴ്ചയുണ്ടായതാണ് വില കൂടാന്‍ കാരണമായത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ കൊണ്ടുവരുന്നത്. മഞ്ഞുവീഴ്ചയുണ്ടായാല്‍ ഉത്പാദനം കുറയുകയും പൂ വിരിയാന്‍ താമസം നേരിടുകയും ചെയ്യും. പകല്‍ സമയത്തെ കനത്ത ചൂടും മുല്ലക്കൃഷിക്ക് തടസ്സമാകുന്നു. അതുകൊണ്ടാണ് വില കൂട്ടേണ്ട സാഹചര്യം വന്നതെന്ന് ഗുരുവായൂരിലെ പൂക്കച്ചവടക്കാര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *