May 15, 2026

രാഹുലിന്റെ അയോഗ്യത ,നീക്കം തുടങ്ങി സ്പീക്കര്‍

  • January 12, 2026
  • 0 min read

രാഹുലിന്റെ അയോത്യ ,നീക്കം തുടങ്ങി സ്പീക്കര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്‌ഐടി രേഖാമൂലം അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷമാകും അയോ?ഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. എംഎല്‍എ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ അംഗത്തെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങള്‍ക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി നല്‍കുന്ന ശുപാര്‍ശ നിയമസഭ അംഗീകരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാം. എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്, അതേസമയം ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതിനിടെ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശവും പുറത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *