രണ്ട് വര്‍ഷത്തോളമുള്ള ആഡിസിന്റെ പരിശ്രമത്തിന് ഫലം കണ്ടു

608-ാമത് ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാന്‍ ഒരു നിര്‍മ്മാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല സാക്ഷാല്‍ ആന്റണി വര്‍?ഗീസ് പെപ്പേ. എവിപി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പെപ്പെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.ഇന്നത്തെ തന്റെ അപ്‌ഡേറ്റില്‍ താന്‍ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാല്‍ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിര്‍മ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിന്‍തുണ വേണമെന്നും പെപ്പേയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
