March 25, 2026

ഡി എം കെ കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ കോണ്‍ഗ്രസും, ബെ ജെ പിയും വിജയ് പ്രതിക്ഷയില്‍

  • January 12, 2026
  • 1 min read
                കലങ്ങിമറിയുന്ന തമിഴ് രാഷ്ട്രിയം, കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ കൂടെ കൂട്ടിയ ഡി എം കെ അധികാരത്തിൽ പങ്കാളിത്തമെന്ന പറഞ്ഞ വാക്ക് പാലിക്കാതെ വന്നതോടെ കോൺഗ്രസ് സഖ്യം വിട്ടു പോകാനുള്ള സാധ്യതയോറി.  തമിഴ്നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോയെന്ന ചോദ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഭരണം നേടിയാൽ സർക്കാരിൽ പങ്കാളിത്തം വേണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമല്ലെന്ന് ഡിഎംകെ നേതൃത്വം പരസ്യമായി തന്നെ വ്യക്തമാക്കി. ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത് പോലെ, ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോൺഗ്രസിന്റെ സഖ്യ സർക്കാർ എന്ന ആവശ്യത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശക്തമായി എതിർക്കുന്നുവെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും,  റവന്യൂ മന്ത്രിയുമായ ഐ. പെരിയസ്വാമിയാണ്  വ്യക്തമാക്കിയത്.സംസ്ഥാനത്ത് ഭരണം നേടിയാൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസം  ദിണ്ടിഗലിൽ വച്ച് മാധ്യമങ്ങളെ കണ്ട എ പെരിയസ്വാമി  നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കുകയായിരുന്നു. തമിഴ്നാട്ടിൽ ഒരു സഖ്യ സർക്കാർ ഉണ്ടായിട്ടില്ലെന്നും ഡിഎംകെ എല്ലാ കാലത്തും ഒറ്റയ്ക്കാണ് ഭരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

                കോൺഗ്രസ് എംപി മാണിക്കം ടാഗോറും, സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുള്ള ഗിരീഷ് ചോദങ്കറുമാണ് സഖ്യസർക്കാർ എന്ന ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് പിസിസി അധ്യക്ഷൻ സെൽവപെരുന്തഗൈയും ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് മുന്നണി വിടുമോയെന്ന ചോദ്യവും ശക്തമാകുന്നത്.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി വിടാൻ കോൺഗ്രസ് തീരുമാനിച്ചാൽ, ഡിഎംകെയ്ക്ക് ഒപ്പം നിൽക്കാനാണ് എസ് രാമദോസിന്റെ നേതൃത്വത്തിലുള്ള പിഎംകെ ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. അതിനിടെ എഐഎഡിഎംകെ-ബിജെപി സഖ്യം തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നും ബിജെപി മന്ത്രിമാരെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിൽ ഇദ്ദേഹം നടത്തിയ പ്രതികരണവും സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ എഐഎഡിഎംകെ നേതൃത്വം ഈ ആവശ്യത്തെ അനുകൂലിക്കുന്നില്ലെന്നാണ് വിവരം. ബി ജെ പി യും വിജയ്മായി സഹകരിക്കാനുള്ള നീക്കത്തിലാണ്.
          


ങ്ങിമറിയുന്ന തമിഴ് രാഷ്ട്രിയം, കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ കൂടെ കൂട്ടിയ ഡി എം കെ അധികാരത്തില്‍ പങ്കാളിത്തമെന്ന പറഞ്ഞ വാക്ക് പാലിക്കാതെ വന്നതോടെ കോണ്‍ഗ്രസ് സഖ്യം വിട്ടു പോകാനുള്ള സാധ്യതയോറി.  തമിഴ്നാട്ടില്‍ ഡിഎംകെ ബന്ധം കോണ്‍ഗ്രസ് ഒഴിയുമോയെന്ന ചോദ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഭരണം നേടിയാല്‍ സര്‍ക്കാരില്‍ പങ്കാളിത്തം വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ഡിഎംകെ നേതൃത്വം പരസ്യമായി തന്നെ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത് പോലെ, ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോണ്‍ഗ്രസിന്റെ സഖ്യ സര്‍ക്കാര്‍ എന്ന ആവശ്യത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും,  റവന്യൂ മന്ത്രിയുമായ ഐ. പെരിയസ്വാമിയാണ്  വ്യക്തമാക്കിയത്.സംസ്ഥാനത്ത് ഭരണം നേടിയാല്‍ മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം  ദിണ്ടിഗലില്‍ വച്ച് മാധ്യമങ്ങളെ കണ്ട എ പെരിയസ്വാമി  നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കുകയായിരുന്നു. തമിഴ്നാട്ടില്‍ ഒരു സഖ്യ സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ഡിഎംകെ എല്ലാ കാലത്തും ഒറ്റയ്ക്കാണ് ഭരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

            കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും, സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള ഗിരീഷ് ചോദങ്കറുമാണ് സഖ്യസര്‍ക്കാര്‍ എന്ന ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് പിസിസി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയും ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് മുന്നണി വിടുമോയെന്ന ചോദ്യവും ശക്തമാകുന്നത്.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി വിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍, ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കാനാണ് എസ് രാമദോസിന്റെ നേതൃത്വത്തിലുള്ള പിഎംകെ ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. അതിനിടെ എഐഎഡിഎംകെ-ബിജെപി സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നും ബിജെപി മന്ത്രിമാരെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരില്‍ ഇദ്ദേഹം നടത്തിയ പ്രതികരണവും സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ എഐഎഡിഎംകെ നേതൃത്വം ഈ ആവശ്യത്തെ അനുകൂലിക്കുന്നില്ലെന്നാണ് വിവരം. ബി ജെ പി യും വിജയ്മായി സഹകരിക്കാനുള്ള നീക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *