February 5, 2026

കനത്ത സുരക്ഷയില്‍ വിജയ് ഡല്‍ഹിയില്‍

  • January 12, 2026
  • 0 min read

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരായി.. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തി. വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് ഡല്‍ഹി പൊലിസ് ഒരുക്കിയത്‌രണ്ട് ദിവസം വിജയ് ഡല്‍ഹിയില്‍ തുടരുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നത്. ഡല്‍ഹി ഓഫിസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ, സമന്‍സ് അയച്ചിരുന്നു.ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്നത്..രണ്ടു ദിവസം ഡല്‍ഹിയില്‍ വിജയ് തങ്ങുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. 13ന് വൈകിട്ടാകും ചെന്നൈയിലേയ്ക്ക് തിരിക്കുക.ഡല്‍ഹിയില്‍ എത്തുന്ന വിജയ്ക്ക് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചിരുന്നു..വിമാനത്താവളം, ഹോട്ടല്‍, സിബിഐ ഓഫീസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കുമെന്നും പൊലിസ് അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *