കാല്‍മുറിച്ച് മാറ്റിയ വൃദ്ധനെ ഉപേക്ഷിച്ച നിലയില്‍

അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് റോഡരികിൽ വയോധികനെ അവശ നിലയിൽ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു.പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
