February 5, 2026

കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

  • January 12, 2026
  • 0 min read
കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കുന്നമംഗലം 11ാം മൈലിൽ കാറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്.ഇന്ന് രാവിലെ നടന്ന അപകടത്തിൽ ശക്തമായ ഇടിയേറ്റതിനെ തുടർന്ന് രണ്ട് വാഹനങ്ങളും പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞെത്തിയ കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *