പാറയില്‍ നിന്ന്‌തെന്നി കയത്തില്‍ വീണ 17 കാരന്‍ മുങ്ങിമരിച്ചു

തൃശൂര്‍ മംഗലംഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തി 5 അം?ഗ സംഘം. തിപ്പിലിക്കയം വെള്ളക്കെട്ടില്‍ മുങ്ങി 17 കാരന് ദാരുണാന്ത്യം. തൃശൂര്‍ കാളത്തോട് ചക്കാലത്തറ 17 കാരനായ അക്മല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂര്‍ ഭാഗത്തുനിന്നെത്തിയ 5 അംഗസംഘം ഫോട്ടോ എടുക്കാന്‍ വേണ്ടി പാറക്കെട്ടില്‍ കയറിയപ്പോള്‍ തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മംഗലം ഡാം പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലില്‍ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.




