സഹനവഴികളില്‍ കഠിനമീ വയനാട് ചൂരം…..മണിക്കുറുകള്‍ ക്യൂ അത് നീളം ഇനിയും….

സഹനവഴികളില്‍ കഠിനമീ വയനാട് ചൂരം…..മണിക്കുറുകള്‍ ക്യൂ അത് നീളം ഇനിയും….
താമരശ്ശേരി ചുരത്തില്‍ വീണ്ടും വന്‍ ഗതാഗതകുരുക്ക് , മണിക്കൂറുകളാണ് വാഹനങ്ങള്‍ കാത്ത് കിടക്കുന്നത്. ഗതാഗതം നിലച്ചതോടെ യാത്രക്കാരുടെ സഹനപരീക്ഷ കഠിനമായി. ഇന്നലെ രാവിലെ തന്നെ ചുരത്തിന്റെ വളവുകളില്‍ വാഹനങ്ങള്‍ അകപ്പെട്ട് നീണ്ട നിരയായി. ഒന്‍പതാം വളവിനടുത്ത് ഒരു ലോറി അപ്രതീക്ഷിതമായി കേടായതോടെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇതിന് പിന്നാലെ എട്ടാം വളവിന് മുകളിലായി ട്രാവലറും ടൂറിസ്റ്റ് ബസും തകരാറിലായതോടെ സ്ഥിതി കൂടുതല്‍ വഷളായി.
അടിവാരം മുതല്‍ ലക്കിടിവരെ വാഹനങ്ങളുടെ ഒഴുക്ക് നിശ്ചലമായി. ചുരം കയറാനും ഇറങ്ങാനും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നതോടെ യാത്രക്കാര്‍ കടുത്ത അസഹനത്തിലായി. അടിയന്തര യാത്രകള്‍ പോലും നീളുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.ചുരത്തിലെ ആറാം, ഏഴാം, എട്ടാം വളവുകള്‍ വീതി കൂട്ടുന്നതിനായി മുറിച്ചിട്ടിരുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നത് ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ചെറിയ ആശ്വാസമായി. എന്നിരുന്നാലും, കല്‍പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡുകളിലും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ചുരത്തില്‍ ഗതാഗതക്കുരുക്ക് ആവര്‍ത്തിക്കുമ്പോഴും കോഴിക്കോട് ജില്ലാ ഭരണകൂടം കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. സ്ഥിരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം യാത്രക്കാരും നാട്ടുകാരും വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
