March 25, 2026

കടുത്തുരുത്തി സെന്റ്.മേരീസ് ഫൊറോന താഴത്ത് പള്ളിയിൽ തിരുകുടുംബത്തിന്റെ ദർശന തിരുനാളിന് വികാരി . ഫാ. മാത്യു ചന്ദ്രൻ കുന്നേൽ കൊടി ഉയർത്തുന്നു

  • January 11, 2026
  • 1 min read

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കൊടിയേറ്റുന്നു. സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.അബ്രാഹം പെരിയപ്പുറത്ത് എന്നിവര്‍ സമീപംൽ തിരുകുടുംബത്തിന്റെ ദർശന തിരുനാളിന് വികാരി . ഫാ. മാത്യു ചന്ദ്രൻ കുന്നേൽ കൊടി ഉയർത്തുന്നു .

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 17, 18 തീയതികളില്‍ ആഘോഷിക്കും. ഇന്നലെ രാവിലെനടന്ന കൊടിയേറ്റിന് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ജോസഫ് ചീനോത്തുപറമ്പില്‍. നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.മാത്യു തയ്യില്‍. 14ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.അഗസ്റ്റിന്‍ തത്തപ്പള്ളി. 15ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍. 16ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.സേവ്യര്‍ മുക്കുടിക്കാട്ടില്‍, 6.30ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, സമാപന ആശീര്‍വാദം-റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍, 7.30ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. 17ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, വൈകൂന്നേരം അഞ്ചിന് സുറിയാനി കുര്‍ബാന, സന്ദേശം-ഫാ.മാത്യു വെമ്ണായിപ്പള്ളില്‍, 6.30ന് പട്ടണപ്രദക്ഷിണം, 8.30ന് സ്ലീവാവന്ദനം, തുടര്‍ന്ന് കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ആകാശ വിസ്മയം. 18ന് രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാന-ഫാ.മിഥുന്‍ പനച്ചിക്കാല സിഎംഎഫ്, നാലിന് തിരുനാള്‍ റാസ-ഫാ.സ്‌കറിയ മോടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6.15ന് പ്രസുദേന്തി വാഴ്ച്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ.ബിജു കുന്നക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. 19ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന-ഫാ.വര്‍ഗീസ് ഇത്തിത്തറ പിഡിഎം, സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തിരുനാളിനോടുനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.അബ്രാഹം പെരിയപ്പുറത്ത് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *