കഴുത്തിൽ കുടുങ്ങിയ പാത്രവുമായി നായ

കഴുത്തിൽ കുടുങ്ങിയ പാത്രവുമായി നായ അലഞ്ഞത് ഒരു പകൽ മുഴുവൻ :ഒടുവിൽ ഫയർഫോഴ്സ് തുണയായി പൊള്ളുന്ന ചൂട് ;അൽപ്പം വെള്ളം കുടിക്കാനായി പ്ലാസ്റ്റിക് പാത്രത്തിൽ തലയിട്ട നായക്ക് കിട്ടിയത് എട്ടിന്റെ പണി…പാത്രം തലയിൽ കുടുങ്ങി. ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്സ്. ആറ്റിങ്ങൽ ടി ബി ജംഗ്ഷൻ നു സമീപത്തു ഇന്നലെയാണ് സംഭവം.സംഭവത്തിൽ നായ പരിഭ്രാന്തിയിൽ അലഞ്ഞത് ഒരു പകൽ മുഴുവൻ. തുടക്കത്തിൽ നാട്ടുകാർ രക്ഷാപ്രേവർത്തനത്തിനു ശ്രെമിച്ചെങ്കിൽ പോലും ഫലം വിഫലം.രാത്രിയോടെ ആറ്റിങ്ങൽ അഗ്നിശമന കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി ആർ മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരെത്തി രക്ഷപ്രവർത്തനം നടത്തി. കട്ടർ ഉപയോഗിച്ചാണ് പാത്രം മുറിച്ചാണ് രക്ഷപ്പെടുത്തിയത്. കണ്ണു കാണാനാവാതെ പരിഭ്രാന്തനായ നായയെ കുടുക്കിട്ട് പിടിച്ച ശേഷമാണു കാര്യ നിർവഹണം നടത്തിയത്.
