March 25, 2026

സ്‌കൂട്ടറില്‍ സൂക്ഷിച്ച പണം മോഷ്ടിച്ച ആള്‍ പിടിയില്‍

  • January 11, 2026
  • 1 min read

കോട്ടയം ചിങ്ങവനത്ത് പള്ളിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും സ്‌കൂട്ടറില്‍ സൂക്ഷിച്ച പണം മോഷ്ടിച്ച ആള്‍ അറസ്റ്റില്‍ആലപ്പുഴ ചാരുംമൂട്, കോമല്ലൂര്‍, കരിമുളക്കല്‍ കിഴക്കേതില്‍ വീട്ടില്‍ നെടിയത്ത് സജി മാത്യു വിനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.ചിങ്ങവനംപാക്കില്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌ക്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് ഏരിയയില്‍ ബാഗിനുള്ളില്‍ വച്ച് പൂട്ടി സൂക്ഷിച്ചിരുന്ന 30,000/- രൂപ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.സംഭവത്തില്‍ ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ കേന് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.മേല്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *