February 5, 2026

സിസിഎഫ് : റോയല്‍ സിനിമ സ്‌ട്രേക്കേഴ്‌സിന് ഏഴ് വിക്കറ്റിന്റെ ജയം, ജഫി തോമസ് മാന്‍ ഓഫ് ദി മാച്ച്

  • January 11, 2026
  • 0 min read

കൊച്ചി പ്രേം നസീര്‍ സിനിമ പ്രീമിയര്‍ ലീഗ് 2026 രണ്ടാം ദിനം കടക്കുമ്പോള്‍ മൂന്നാം മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രേക്കേഴ്‌സിന് ഏഴ് വിക്കറ്റിന്റെ ജയം . ആദ്യ ബാറ്റിംഗില്‍ സുവി സ്‌ട്രൈക്കേഴ്‌സ് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എടുത്തു. നായകന്‍ ഷഫീഖ് മുഹമ്മദ് അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിങില്‍ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സ് ലക്ഷ്യം കണ്ടു. 33 പന്തുകളില്‍ ഒരു സിക്‌സും, 8 ഫോറും ഉള്‍പ്പെടെ 57 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന ജെഫി തോമസാണ് റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിന്റെ വിജയ ശില്‍പ്പിയും കളിയിലെ താരവും

Leave a Reply

Your email address will not be published. Required fields are marked *