March 25, 2026

ഒഡിഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്നുവീണു

  • January 11, 2026
  • 1 min read

ഒഡിഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്നുവീണു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്കും,  പൈലറ്റിനും,  കോപൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12:30 ഓടെ ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ വിമാനം മരത്തിൽ ഇടിച്ച ശേഷം ഒരു പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.9 സീറ്റർ പ്രൈവറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *