March 25, 2026

നാടികീയ രംഗങ്ങള്‍ക്കൊടുവിലാണ് പാലക്കാട്ട് ഹോട്ടലില്‍ നിന്ന് രാഹൂല്‍ മാങ്കുട്ടത്തെ കസ്റ്റഡിയിലെടുത്തത്

  • January 11, 2026
  • 1 min read
          നാടികീയ രംഗങ്ങള്‍ക്കൊടുവിലാണ് പാലക്കാട്ട് ഹോട്ടലില്‍ നിന്ന് രാഹൂല്‍ മാങ്കുട്ടത്തെ കസ്റ്റഡിയിലെടുത്തത്           

നാടികീയ രംഗങ്ങള്‍ക്കൊടുവിലാണ് പാലക്കാട്ട് ഹോട്ടലില്‍ നിന്ന് രാഹൂല്‍ മാങ്കുട്ടത്തെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെയും, ഭര്‍ത്താവിന്റെയും പീഡന പരാതികളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനോടെ. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് രാഹുല്‍ പാലക്കാടെത്തിയത്.

ഫ്‌ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലില്‍ ആയിരുന്നു രാഹുലിന്റെ താമസം. രാഹുല്‍ എത്തിയ ഇന്നലെ മുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് 2 ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഹോട്ടലില്‍ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത്.

ഹോട്ടലില്‍ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമാണ് എംഎല്‍എ താമസിക്കുന്ന റൂമിലെത്തിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി. വക്കീലിനെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ല. സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലില്‍ കയറി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎല്‍എയെ എവിടേക്കാണ് കൊണ്ടുപോയതെന്നത് വ്യക്തമല്ല.കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎല്‍എയുടെ പിഎ പറയുന്നത്. എന്നാല്‍ എംഎല്‍എയെ ആലത്തൂര്‍ സറ്റേഷനില്‍ എത്തിച്ചിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.രാഹുലിനെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പൊലീസാണെന്നും പാലക്കാട്ടുനിന്ന് രാഹുലിനെ കൊണ്ടുപോയെന്നുമാണ് സൂചന. രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി എംല്‍എക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.മണ്ഡലത്തില്‍ തിരിച്ച് വന്ന് സജീവാകുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ കേസ്. ഇ-മെയില്‍ വഴി ലഭിച്ച യുവതിയുടെ പരാതിയില്‍ ആണ് പുതിയ കേസെന്നാണ് വിവരം. പുതിയ കേസിലും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും ബലാത്സംഗവും കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *