February 5, 2026

ആലുവയിൽ കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി : യുവതിയുടെ കാൽ അറ്റു പോയി

  • January 10, 2026
  • 1 min read
ആലുവയിൽ കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി : യുവതിയുടെ കാൽ അറ്റു പോയി

എറണാകുളം ആലുവയിൽ വെച്ച് അമിത വേഗതയിൽ പാഞ്ഞ KSRTC ബസ് കയറിയിറങ്ങി സ്കൂട്ടറിൽ പോയ യുവതിയുടെ കാലറ്റു പോയി. ഇന്നലെ (9-1-2026) വൈകിട്ട് ആലുവപാലസ് റോഡിൽ വെച്ചായിരുന്നു അപകടം. കുറ്റിപ്പുഴ മുതുകാട് ആലുക്കൽ വീട്ടിൽ നന്ദന (22)ക്ക് ആണ് ഗുരുതര പരിക്ക് പറ്റിയത്. യുവതിയുടെ ഇടതു കാൽ KSRTC ബസിന്റെ ടയറിന്റെ ഇടയിൽ കുടുങ്ങുകയും യുവതിയെയും വലിച്ചോണ്ട് ബസ് നീങ്ങുകയും ചെയ്തു. അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പോലീസ് എത്തിയാണ് KSRTC ബസ് റോഡിൽ നിന്നും നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *